Thursday, 3 January 2013

......വാക്കുകള്‍ ഒഴുകട്ടെ ...........

പുലരിയുടെ തുടുപ്പ് ; പ്രകാശത്തിന്‍റെ  കുതിപ്പ് , ഓര്‍മ്മകള്‍ കിനിയുന്ന കാലപ്രവാഹത്തിന്‍റെ തിമര്‍പ്പും കിതപ്പും ഹൃദയത്തിലേറ്റിയ ഒരു പിടി പുഷ്പങ്ങള്‍ - മറവിയുടെയും ഓര്‍മ്മയുടെയും മുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ഈ വാതായനം നിങ്ങള്‍ക്കു മുന്നില്‍........... തുറക്കൂ , കേള്‍ക്കുന്നതെന്താണ് ??? "ധര്‍മ്മം ജയിക്കട്ടെ " ഗാന്ധാരി അനുഗ്രഹിക്കുന്നു ...... എവിടെ ധര്‍മ്മം ?? എവിടെ സത്യം?? സത്യത്തെ മൂടിയ ഹിരണ്‍മയ  പാത്രം  വെട്ടിത്തിളങ്ങുന്നു ... ധര്‍മ്മം പാദം നഷ്ടപ്പെട്ട് നിലവിളിക്കുന്നു ...... സ്വപ്‌നങ്ങള്‍ മരിച്ച ഈ ലോകത്തില്‍ നന്മയുടെ നാഴികമണി മുഴക്കാന്‍ .... ആശ്വാസത്തിന്‍റെ  ജീവസ്പന്ദനം ഉണ്ടാകാന്‍ ......  ചിന്തകളെ കടിഞ്ഞാണില്ലാതെ വിട്ടയക്കൂ ......  വാക്കുകള്‍ ഒഴുകട്ടെ 

4 comments:

  1. ജീവിതഗന്ധിയായ ഒരത്മാവാന് ഞാന്‍.... ജീവനില്ല, ജീവിതത്തിന്റെ വലിയ അര്‍ത്ഥ തലങ്ങള്‍ അറിയില്ല്ങ്ങില്‍ കൂടിയും ഒരു ചോദ്യം ചോദ്യക്കാതിരിക്കാന്‍ ആവുന്നില്ല,ജീവിതത്തിലെ നിറം മങ്ങിയ ഏടുകളിലെ മുഷിഞ്ഞു നാറുന്ന അനുഭവങ്ങളെ ചൊല്ലി വിലപിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വേണ്ടിയിരുന്നില്ല എന്നു തോന്നിയ ഒരുപാട് കാര്യങ്ങളുണ്ട്. ജീവിതവും മരണവും അടുത്ത് അടുത്ത് അറിഞ്ഞ കുറെ നിമിഷങ്ങള്‍...,

    ReplyDelete
  2. മുഷിഞ്ഞു നാറുന്ന ഏടുകളിലെ ചിന്തകളെ വാക്കിന്റെ നൂലില്‍ കൊരുക്കുമ്പോള്‍ അവയ്ക്ക് ഭംഗി കൈവരുന്നു ..... ലോകം സ്വീകരിക്കുന്നു ... സര്‍ഗാത്മകതയുടെ പാതയിലൂടെ കടന്നു പോകുമ്പോള്‍ , ..... തൂലിക കൊണ്ട് അലങ്കരിക്കുമ്പോള്‍ മുഷിഞ്ഞ ഓര്‍മ്മകള്‍ക്കും തിളക്കം കൈവരുന്നു............... 'വൈഖരി"... വാക്കുകള്‍ ..... ചിന്തകള്‍ക്ക് രൂപം നല്‍കുന്ന ദേവതകള്‍...... വാക്കില്‍ കൊരുക്കൂ ... ദു:ഖത്തിനെയും സുഖമാക്കി മാറ്റാം

    ReplyDelete
  3. അനുഭവവും എഴുത്തും തരുന്ന അനുഭൂതി അത് ഒന്ന് വേറെ തന്നെയാണ്.ഉള്ളില്‍ നീറുംമ്പോഴും തൂലിക ചലിപ്പിക്കാന്‍ പറ്റുന്നത് ഒരു കുളിരാണ്.ആരും അറിയാത്ത സ്വന്തമായ സിദ്ധാന്തം രൂപപെടുന്നതും അവടെ വെച്ചു തന്നെയാണ്.ശരിയാണ് വാക്കുകള്‍ ഒരന്ഗ്രഹമാനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്, അനുഭവങ്ങള്‍ ലിപിയിലൂടെ വാക്കുകളിലൂടെ രൂപാന്തരം പ്രാപികുമ്പോള്‍ ആ കടലാസിനു പോലും ഒരാത്മാവ് ഉണ്ടെന്നു തോന്നും.ഈ മണ്ണില്‍ നിന്നു നമ്മള്‍ പോയാലും ആ എഴുത്തും ആത്മാവും അവിടെതന്നെയുണ്ടാകും എല്ലാ ചാതുര്യതയോടും കൂടി

    ReplyDelete
  4. *ചാതുര്യത്തോട്‌ കൂടിയും

    ReplyDelete